പരിക്കേറ്റ രമേശ്  
Kerala

തൃശൂരിൽ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്

ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

MV Desk

തൃശൂര്‍: കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വരവൂര്‍ സ്വദേശി രമേശിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 9 മണിയോടെ കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍വച്ചാണ് സംഭവം. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രമേശിന്‍റെ കഴുത്തില്‍ കേബിളിന്‍റെ കമ്പി കുരുങ്ങി വാഹനത്തിൽ നിന്നും മറഞ്ഞ് വീഴുകയായിരുന്നു. കെഎസ്ഇബി പോസ്റ്റില്‍നിന്ന് വീട്ടിലേക്ക് കണക്ഷന്‍ വലിച്ചിരുന്ന കേബിളിന്‍റെ കമ്പി കുരുങ്ങിയാണ് അപകടമുണ്ടായത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി