file image
പത്തനംതിട്ട: ബലാത്സംഗക്കേസിൽ റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ‍്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം നടന്നത്. ശനിയാഴ്ച രാഹുലിന്‍റെ ജാമ‍്യാപേക്ഷയിൽ വിധി പറയും.
കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് കണക്കിലെടുത്തായിരിക്കും ജാമ‍്യാപേക്ഷയിൽ കോടതി അന്തിമ തീരുമാനമെടുക്കുക. രാഹുലിന് ജാമ‍്യം അനുവദിക്കുന്നതിനെ പ്രോസിക‍്യൂഷൻ ശക്തമായി എതിർത്തു. രാഹുലിനെതിരേ സ്ഥിരം പരാതികൾ ഉയരുന്നുണ്ടെന്ന് പ്രോസിക‍്യൂഷൻ വാദിച്ചു.