മരണപ്പെട്ട മുഹമ്മദ് ഷഹബാസ്

 
Kerala

'സംഘം 57'; ആക്രമണം ആസൂത്രണം ചെയ്യാനായി വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പ്

കോഴിക്കോടുള്ള നാല് സ്കൂളുകളിലെ വിദ്യാർഥികൾ ഈ ഗ്രൂപ്പുകളിലും മർദനത്തിലും പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: താമരശേരിയിൽ മരണപ്പെട്ട ഷഹബാസിനെ മർദിക്കുന്നതിനായി വിദ്യാർഥികൾ സംഘം 57 എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചതായി റിപ്പോർട്ട്. ഈ ഗ്രൂപ്പിലൂടെയാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. കോഴിക്കോടുള്ള നാല് സ്കൂളുകളിലെ വിദ്യാർഥികൾ ഈ ഗ്രൂപ്പുകളിലും മർദനത്തിലും പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിനെ മർദിച്ചവരിൽ ഒരാൾ പൊലീസുകാരന്‍റെ മകനാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

കൂട്ടം ചേർന്നുള്ള തല്ലിനിടെ മരണം സംഭവിച്ചാലും പ്രശ്നമില്ലെന്നും എസ്എസ്എൽസി പരീക്ഷയുടെ ആനുകൂല്യം ലഭിക്കുമെന്നുമെല്ലാം വിദ്യാർഥികൾ ഈ ഗ്രൂപ്പിലൂടെ ചർച്ച ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു.

വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു വിദ്യാർഥികളെ കൂടി വിളിച്ചു വരുത്തിയാണ് തല്ലുണ്ടാക്കിയത്. മരണപ്പെട്ട ഷഹബാസ് ട്യൂഷൻ സെന്‍ററിലെ വിദ്യാർഥിയല്ല. മറ്റൊരു കുട്ടിയാണ് ഷഹബാസിനെ വിളിച്ചു കൊണ്ടു പോയതെന്നാണ് പിതാവിന്‍റെ മൊഴി.കേസിൽ പത്താം ക്ലാസ് വിദ്യാർഥികളായ 5 പേരെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു