എസ്ഐആറിന് സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി 26 ന് പരിഗണിക്കാൻ സുപ്രീം കോടതി

 
Kerala

എസ്ഐആറിന് സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി 26 ന് പരിഗണിക്കാൻ സുപ്രീം കോടതി

കേരളത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്

Namitha Mohanan

ന്യൂഡൽഹി: കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികൾക്ക് സ്റ്റേയില്ല. തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയ സുപ്രീം കോടതി ഈ മാസം 26 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.

കേരളത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആർ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിലാവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസാവും ഹർജികൾ പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കൂടി ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. കേരളത്തിന്‍റെ കേസുകൾ നവംബർ 26 നും മറ്റ് ഹർജികൾ ഡിസംബർ ആദ്യവുമാവും പരിഗണിക്കുക.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; 2 തൊഴിലാളികൾക്ക് പൊള്ളലേറ്റു

100 വിക്കറ്റുകൾ; റെക്കോഡ് നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്

ആറു പ്രതികൾ, 3,900 പേജുകൾ; ധർമസ്ഥല കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി