അടൂർ പ്രകാശ്

 
Kerala

ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ പറ്റി കൂടുതൽ വ‍്യക്തത വരുത്തുന്നതിനാണ് ചോദ‍്യം ചെയ്യുന്നത്

Aswin AM

ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ‍്യം ചെയ്യാനൊരുങ്ങി പ്രത‍്യേക അന്വേഷണ സംഘം. കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ പറ്റി കൂടുതൽ വ‍്യക്തത വരുത്തുന്നതിനാണ് ചോദ‍്യം ചെയ്യുന്നത്.

പോറ്റിക്കൊപ്പം അടുർ പ്രകാശ് നടത്തിയ ഡൽഹി യാത്ര അടക്കമുള്ള വിവരങ്ങൾ എസ്ഐടി പരിശോധിക്കും. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി കേസിൽ നിർണായകമാണ്.

കഴിഞ്ഞ ദിവസം മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ‍്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ അടൂർ പ്രകാശിനെയും എസ്ഐടി ചോദ‍്യം ചെയ്യാനൊരുങ്ങുന്നത്.

മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; ചൈനയുടെ മധ‍്യസ്ഥതാ വാദം തള്ളി ഇന്ത‍്യ

രാജസ്ഥാനിൽ സ്ഫോടകവസ്തുക്കളുമായി സഞ്ചരിച്ച കാർ പിടികൂടി; 2 പേർ അറസ്റ്റിൽ

മലപ്പുറം പരാമർശം; മാധ്യമങ്ങളോട് തട്ടിക്കയറി വെള്ളാപ്പള്ളി, സിപിഐക്കാർ ചതിയൻ ചന്തുമാർ

"ഇടതുപക്ഷത്തിന് തോൽവി പുത്തരിയല്ല, തെറ്റുകൾ തിരുത്തി തിരിച്ചുവരും": ബിനോയ് വിശ്വം

മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ