Social media accounts of kerala revenue department hacked
Social media accounts of kerala revenue department hacked 
Kerala

'തെറ്റായ സന്ദേശങ്ങൾക്ക് സാധ്യത'; റവന്യൂ വകുപ്പിന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

തിരുവനന്തപുരം: റവന്യൂ വകുപ്പിന്‍റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് സൈബർ ഡോമിലും സംസ്ഥാന ഐ ടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി.

ചൊവ്വാഴ്ച ഉച്ചയോടെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്ക് പരാതി നൽകി. റവന്യൂ വകുപ്പിന്‍റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

പകർച്ചവ്യാധി പ്രതിരോധത്തിന് ദ്രുതകർമ സേന

അതിതീവ്ര മഴ: രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

65,432 കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; 4 കോടിയിലേറെ പിഴ ചുമത്തി

സംവരണം: നെഹ്റുവിനെ ആക്രമിക്കാൻ അംബെദ്കറെ കൂട്ടുപിടിച്ച് മോദി

മലപ്പുറത്ത് ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു