വേണാട് എക്സ്പ്രസിലെ ദുരിത യാത്രയ്ക്ക് പരിഹാരം ഉടൻ 
Kerala

വേണാട് എക്സ്പ്രസിലെ ദുരിത യാത്രയ്ക്ക് പരിഹാരം ഉടൻ

തിരുവനന്തപുരം - എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കവുമായി ദക്ഷിണ റെയിൽവേ

VK SANJU

കൊച്ചി: തിരുവനന്തപുരം - എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കവുമായി ദക്ഷിണ റെയിൽവേ. വേണാട് എക്സ്പ്രസ്സിൽ യാത്രക്കാരി കുഴഞ്ഞുവീണതിന് പിന്നാലെയാണ് അടിയന്തര നീക്കം. തിരുവനന്തപുരം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധി പരിഹരിക്കാൻ രണ്ടു ട്രെയിനുകളാണ് റെയിൽവേ പരിഗണിക്കുന്നത്.

പുനലൂർ- എറണാകുളം മെമ്മു, കൊല്ലം -എറണാകുളം സ്പെഷ്യൽ ട്രെയിനുകൾക്ക് റെയിൽവേ തത്വത്തിൽ അനുമതി നൽകി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിൽ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും റെയിൽവേ ബോർഡ് തീരുമാനമെടുക്കുക.

സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമാകുന്ന രീതിയിലായിരിക്കും പുതിയ സർവീസുകൾ ആരംഭിക്കുക. വേണാട് എക്സ്പ്രസിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യവും ബോഡ് സജീവമായി പരിഗണിക്കുന്നുണ്ട്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി