Kerala

ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം; യാത്രക്കാർക്ക് പരിക്ക്, മാൻ ചത്തു

മൈസൂരു ഭാഗത്ത് നിന്ന് വന്ന കാറിന്‍റെ മുകളിലേക്ക് പുള്ളിമാന്‍ ചാടുകയായിരുന്നു

കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്‍റെ മുൻഭാഗത്തെ ചില്ലു തകർത്ത് കാർ യാത്രികരായ കര്‍ണാടക സ്വദേശികൾക്ക് പരിക്കേറ്റു. പുള്ളിമാന്‍ സംഭവസ്ഥലത്ത് തന്നെ ചത്തു.

മൈസൂരു ഭാഗത്ത് നിന്ന് വന്ന കാറിന്‍റെ മുകളിലേക്ക് പുള്ളിമാന്‍ ചാടുകയായിരുന്നു. കാറിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചില്ല് ശരീരത്തില്‍ കുത്തിക്കയറിയാണ് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലായിരുന്നോ എന്നതടക്കം അധികൃതര്‍ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്