sreena devi kunjamma

 
Kerala

അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പിന്നാലെ മുഖ്യമന്ത്രിക്ക് പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ

കഴിഞ്ഞ ദിവസമാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ ശ്രീനാദേവി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അധിഷേപിച്ചും രംഗത്തെത്തിയത്

Namitha Mohanan

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയ്ക്കെതിരേ പരാതിയുമായി കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരേ പരാതി നൽകിയെന്ന് കാട്ടി മുഖ്യമന്ത്രിക്കാണ് ശ്രീനാദേവി പരാതി നൽകിയത്.

മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത ശ്രീനാദേവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ഇതിനു പിന്നാലെയാണ് ശ്രീനാദേവിയുടെ നടപടി.

കഴിഞ്ഞ ദിവസമാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ ശ്രീനാദേവി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അധിഷേപിച്ചും രംഗത്തെത്തിയത്. പ്രതിസന്ധി നേരിടാൻ 'അതിജീവിതന്' മനക്കരുത്ത് ഉണ്ടാകട്ടെ എന്നായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം.

സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

ഐസിസി ഏകദിന റാങ്കിങ്ങിൽ ചേസ് മാസ്റ്റർ നമ്പർ വൺ

ചെങ്കോട്ട സ്ഫോടനം; പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട; ഔദ്യോഗിക രേഖകളിൽ നീക്കം ചെയ്ത് ഹരിയാന സർക്കാർ