Prithviraj file
Kerala

അനധികൃതമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

നിർമ്മാണത്തിന് അനുമതി വാങ്ങിയില്ലെന്ന് നഗരസഭ വ്യക്തമാക്കി

പെരുമ്പാവൂർ: പൃഥ്വിരാജ് നയകനായ ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ സെറ്റ് നിർമ്മാണത്തിന് നഗര സഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നടപടി.

വെട്ടിക്കനാക്കുടി ജേക്കബ് ജോയിയുടെ ഉടമസ്ഥതയിലുള്ള 12–ാം വാർഡിൽ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂർ അമ്പലത്തിന്‍റെ മാതൃക നിർമിക്കുന്നത്. ഇതിനായി പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയിന്മേലുള്ള അന്വേഷണത്തിനു ശേഷം സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

നിർമ്മാണത്തിന് അനുമതി വാങ്ങിയില്ലെന്ന് നഗരസഭ വ്യക്തമാക്കി. ഒരുമാസത്തോളമായി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുകയായിരുന്നു. എന്നാൽ നിർമാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്നാണ് അറിയിച്ചതായി അണിയണ പ്രവർത്തകർ പറയുന്നു.

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി

പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്