സുപ്രീം കോടതി 
Kerala

കടമെടുപ്പു പരിധി: കേരളത്തിന്‍റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ഭരണഘടനയുടെ 293-ാം അനുഛേദവുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്‍റെ ഹര്‍ജിയെന്ന് കോടതി

Ardra Gopakumar

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്‍റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഗൗരവമുള്ള ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഓരോ സംസ്ഥാനത്തിനും എത്ര തുക വായ്പയെടുക്കാനാവും എന്നു നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന, ഭരണഘടനയുടെ 293-ാം അനുഛേദവുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്‍റെ ഹര്‍ജിയെന്ന് കോടതി പറഞ്ഞു. 293-ാം അനുഛേദം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. കേരളകത്തിന്‍റെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് 6 ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹർജി ഭരണഘടനാബെഞ്ചിന് വിടുന്നതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

1 വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 10,000 കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നാണ് കേരളത്തിന്‍റെ ആവശ്യം.ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്.

തീവ്ര ന്യൂനമർദം; ഒഡീശയിലെ 30 ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്ന് ദിവസം സ്കൂളുകൾക്ക് അവധി

മഴ തുടരും; മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട്

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; 29 ന് കൃത്രിമ മഴ പെയ്യിക്കും

"ഒറ്റ തന്തയ്ക്ക് പിറന്നവൻ, തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല"; ആലപ്പുഴയ്ക്കു വേണ്ടി പ്രാർഥിക്കണമെന്ന് സുരേഷ് ഗോപി

ഹാരി ബ്രൂക്കിന്‍റെ ഒറ്റയാൾ പോരാട്ടം തുണച്ചില്ല; ന‍്യൂസിലൻഡിനെതിരേ ഇംഗ്ലണ്ടിന് തോൽവി