സുരേഷ് ഗോപി

 
Kerala

'ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നു'; ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ സുരേഷ് ഗോപി

മാനദണ്ഡ പ്രകാരമാണ് പരിപാടി നടന്നതെന്നും ഉദ്ഘാടന ചടങ്ങിന്‍റെ വിവരങ്ങൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി

Aswin AM

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മാനദണ്ഡ പ്രകാരമാണ് പരിപാടി നടന്നതെന്നും ഉദ്ഘാടന ചടങ്ങിന്‍റെ വിവരങ്ങൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി.

ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ‌ ഉണ്ടായിരുന്നുവെന്നും ഈ വ‍്യക്തികളും കൂടി വേദിയിൽ ഉണ്ടാവണമെന്ന് സർക്കാർ പറ‍യണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന സർക്കാർ അറിയിച്ചിരുന്നുവെങ്കിൽ അതിന് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം

ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാമെന്ന് യുപി എംഎൽഎ; കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിപ്പോയി

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്