സുരേഷ് ഗോപി 
Kerala

അമ്മ സംഘടന ശക്തമായി തിരിച്ചുവരും: സുരേഷ് ഗോപി

അമ്മയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദേഹം

കൊച്ചി: താര സംഘടനയായ അമ്മ ശക്തമായി തിരിച്ചുവരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള പിറവിയോടനുബന്ധിച്ച് അമ്മയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദേഹം. അമ്മയിൽ എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്നും അമ്മയിൽ പുതിയ കമ്മിറ്റി ഉടനെ ഉണ്ടാകുമെന്നും മന്ത്രി വ‍്യക്തമാക്കി.

ഇതുമായി സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയതായും അദേഹം പറഞ്ഞു. ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് ശേഷമുള്ള ആദ‍്യ പൊതുപരിപാടിയാണ് വെള്ളിയാഴ്ച നടന്നത്. കൊച്ചിയിലുള്ള അമ്മയുടെ ഓഫീസിൽ വച്ചായിരുന്നു കേരളപിറവി ആഘോഷിച്ചത്. കൂടാതെ കുടുംബ സംഗമവും നടത്തി. അതേ സമയം അമ്മ സംഘടന നിലവിൽ സജീവമാണെന്നും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും നടൻ വിനുമോഹൻ പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ