ഏറ്റുമാനൂരപ്പനെ തൊഴുത് തുലാഭാരവും വഴിപാടുകളും നടത്തി സുരേഷ് ഗോപി 
Kerala

ഏറ്റുമാനൂരപ്പനെ തൊഴുത് തുലാഭാരവും വഴിപാടുകളും നടത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് മൗനം

ഭാര്യ രാധിക, മകൻ ഗോകുൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ക്ഷേത്രത്തിലെത്തിയ താരം തുലാഭാരവും അഞ്ചു പറ വഴിപാടും നടത്തിയതിനു ശേഷമാണ് മടങ്ങിയത്. ഭാര്യ രാധിക, മകൻ ഗോകുൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാധാരണ വിശ്വാസികളെപ്പോലെ ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്.

ക്ഷേത്രത്തിനകത്തു നിന്ന് തന്‍റെ ചിത്രങ്ങൾ പകർത്തരുതെന്ന് അദ്ദേഹം നിർദേശം കൊടുത്തിരുന്നു. മാധ്യമങ്ങളോടും സംസാരിക്കാനും അദ്ദേഹം തയാറായില്ല. സാധാരണ വിശ്വാസിയായി ഏറ്റുമാനൂപ്പനെ വണങ്ങാനാണ് എത്തിയതെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

അതേ സമയം ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരോട് സംസാരിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ