Kerala

'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം';വിശദാംശങ്ങളുമായി വൈകിട്ട് ലൈവിലെത്തുമെന്ന് സ്വപ്ന

സ്വർണക്കടത്തു കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ പോസ്റ്റ്

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണവുമായി കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. 'സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പ്, അതും എന്‍റെ അടുത്ത്, വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും' എന്നാണ് സ്വപ്നയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

സ്വർണക്കടത്തു കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ പോസ്റ്റ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ ഇഡി അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരിക്കുക‍യാണ്. 23 വരെയാണ് റിമാൻഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷൻ കേസിൽ ഇഡി ചോദ്യം ചെയ്തു വരികയാണ്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം