കേരള സർവകലാശാലയിൽ പോര് തുടരുന്നു; മന്ത്രിയുടെ നിർദേശം തള്ളി വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പോര് തുടരുന്നു. റജിസ്ട്രാർ കെഎസ് അനിൽകുമാറിന്‍റെ സസ്പെൻഷനുമായി ബന്ധപ്പെട്ട നിലപാടിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിർദേശം അദ്ദേഹം തള്ളി. എന്നാൽ സിൻഡിക്കേറ്റും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഉള്ളത്.
താൻ സസ്പെൻഡ് ചെയ്‌ത റജിസ്ട്രാർ അനിൽകുമാർ ആദ്യം പുറത്തുപോകണമെന്നാണ് വിസി മോഹനൻ കുന്നുമ്മൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് വ്യക്തമാക്കിയത്. അതിന് ശേഷം സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും താത്കാലിക രജിസ്ട്രാർ മിനി കാപ്പന് മുഴുവൻ ചുമതലയും കൈമാറണെന്നും വിസി മന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തര സിൻഡിക്കേറ്റ് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.