പാലക്കാട്: പാലക്കാട് വാളയാറിനു സമീപം ടാങ്കർ ലോറിയിൽ വാഹനമിടിച്ച് വാതക ചോർച്ച. കാർബൺ ഡൈ ഓക്സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കറിനു പിന്നിൽ മറ്റൊരു വാഹനം വന്നിടിച്ചതാണ് വാതക ചോർച്ചയ്ക്ക് കാരണം. കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. നാല് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി വാതകം പൂർണമായും നിർവീര്യമാക്കി.