പ്രതീകാത്മക ചിത്രം 
Kerala

ഹോം വർക്ക് ചെയ്തില്ല; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപകൻ അറസ്റ്റിൽ

പരിക്കേറ്റ കുട്ടിയെ കൊലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ ബിനോജിനെതിരെയാണ് കേസ്.

ഹോം വർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരിയെ അടിച്ചെന്നാണ് പരാതി. പരിക്കേറ്റ കുട്ടിയെ കൊലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് 2 മണിക്ക് ശേഷം ക്ലാസ്സ്‌ മുറിയിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പിന് പുറമെ ബാലനീതി നിയമത്തിലെ 82(I) വകുപ്പും ചേർത്താണ് കേസെടുത്തത്. ബുക്കിൽ എഴുതാത്തതിനാൽ കുട്ടിയെ തറയിലിരുത്തി, തുടർന്ന് എഴുതാൻ ആവശ്യപ്പെട്ടു. അപ്പോഴും എഴുതാതിരുന്നപ്പോഴാണ് ചൂരലെടുത്ത് അടിച്ചത്. ഇരു കൈകളിലും, കൈത്തണ്ടയിലും, ഇടതുകൈപ്പത്തിക്ക് പുറത്തും അടിയേറ്റ പാടുകളുണ്ട്.

കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പൊലീസ്, അധ്യാപകന് നോട്ടീസ് അയച്ചു സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന്, ഇന്ന് രാവിലെ സ്റ്റേഷനിലെത്തിയ ബിനോജിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം ചെയ്തതായി വ്യക്തമായതിനെതുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം