താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും നിരോധിച്ചു
താമരശേരി: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഗതാഗതം പൂർണമായും നിരോധിച്ചു. ചുരം വ്യൂ പോയിന്‍റിന് സമീപത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും കല്ലുകൾ റോഡിലേക്ക് പതിച്ചതോടെയാണ് നടപടി.
അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശേരി ചുങ്കത്തു നിന്ന് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ് പൊലീസ്. മലപ്പുറം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി തിരിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു.