ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം

 
Kerala

താമരശേരി ഫ്രെഷ് കട്ട് ഫാക്റ്ററി സംഘർഷം: കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം

കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ‍്യം അനുവദിച്ചത്

Aswin AM

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് തീയിട്ട കേസിൽ പ്രതി ചേർത്തയാൾക്ക് കോടതി മുൻകൂർ ജാമ‍്യം നൽകി. താമരശേരി സ്വദേശി സാജിറിനാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഫ്രെഷ് കട്ട് കേസിൽ ആദ‍്യമായാണ് ജാമ‍്യം നൽകുന്നത്.

അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങൾ പ്രതിഷേധം നടത്തിയത്. പിന്നീട് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ഫാക്റ്ററിയിൽ നിന്നും വന്ന ദുർഗന്ധത്തിന് പരിഹാരം ലഭിക്കാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പടെ 16 പൊലീസ് ഉദ‍്യോഗസ്ഥർക്കും 25ഓളം നാട്ടുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു.

"ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു''; ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരേ കേസെടുക്കാൻ നിർദേശം

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

ഹെനിൽ പട്ടേലിന് 5 വിക്കറ്റ്; അണ്ടർ 19 ലോകകപ്പിൽ അമെരിക്കയെ എറിഞ്ഞിട്ട് ഇന്ത‍്യ

മന്ത്രിക്ക് എസ്കോർട്ട് പോവണമെന്ന് അജിത്കുമാർ നിർദേശിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എം.ബി. രാജേഷ്

ബലാത്സംഗക്കേസ്; രാഹുലിനെ ജയിലിലേക്ക് മാറ്റി, മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ