തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ എല്ലാം സ്കൂളുകൾക്കും അവധി.
മറ്റു സ്കൂളുകളിലെ കുട്ടികൾക്ക് കലോത്സവം കാണാൻ അവസരം നൽകുന്നതിനാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദ്യഭ്യാസ വകുപ്പ്.
കലോത്സവ വേദികൾ ഉള്ള സ്കൂളുകൾക്കും, മത്സരാർഥികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ള സ്കൂളുകൾക്കും, വാഹനങ്ങൾ വിട്ടുകൊടുത്തിരിക്കുന്ന സ്കൂളുകൾക്കും നേരത്തെ തന്നെ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.