അബ്രാം സെയ്ത്‌  
Kerala

കളിക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ വീണു; മൂന്നു വയസുകാരൻ മരിച്ചു

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീറിന്‍റെ സഹോദര പുത്രനാണ്

നീതു ചന്ദ്രൻ

കോതമംഗലം: കളിക്കുന്നതിനിടെ സ്വിമ്മിങ് പൂളിലേക്ക് വീണ മൂന്നു വയസുകാരൻ മരിച്ചു. ചെറുവട്ടൂർ കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്‍റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത്‌ ആണ് മരിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീറിന്‍റെ സഹോദര പുത്രനാണ്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. അവധിയാഘോഷിക്കാൻ ജിയാസിന്‍റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്‍റെ വീട്ടിൽ വന്നതായിരുന്നു കുട്ടി .

കളിക്കുന്നതിനിടെ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ബുധൻ വൈകിട്ട് ചെറുവട്ടൂർ അടിവാട്ട് ജുമാ മസ്ജിദിൽ.

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ

ലീഗ് മലപ്പുറം പാർട്ടി; എസ്എൻഡിപിയെ തകർക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശൻ