Suresh Gopi  

File image

Kerala

തൃശൂരിൽ ബിജെപി വോട്ടു ചോർത്തി; ആരോപണവുമായി ഡിസിസി അധ്യക്ഷൻ

''45 മുതൽ 70 വയസ് വരെയുള്ള വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബിജെപി നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്''

തൃശൂർ: തൃശൂരിൽ വോട്ടർ‌ പട്ടികയിൽ ബിജെപി ക്രമക്കേട് കാട്ടിയെന്ന് ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട്ടിന്‍റെ വിലാസത്തിൽ 11 പേരേ വോട്ടർ പട്ടികയിൽ ചേർത്തു. ചോർത്തിയതെല്ലാം സുരേഷ് ഗോപിയുടെ ബന്ധുക്കളുടെ വോട്ടുകളാണെന്നും ജോസഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു ആരോപണം.

സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിൽ വോട്ടർ പട്ടികയിൽ പേരുള്ള ആളുകളില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് സുരേഷ് ഗോപിയും സംഘവും ഇവിടെ വന്ന് വോട്ടു ചോദിക്കുകയായിരുന്നെന്നും ജോസഫ് ആരോപിച്ചു. വാർഡ് നമ്പർ 30 ൽ വോട്ട് ചോർത്തിയത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പു സമയത്ത് തന്നെ പരാതി നൽകിയെങ്കിലും വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ടു ചെയ്യാമെന്ന നയമാണ് കലക്റ്റർ സ്വീകരിച്ചത്. ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

45 മുതൽ 70 വയസ് വരെയുള്ള വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബിജെപി നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടർമാരെ ചേർത്തിരിക്കുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

ഒരേ ദിവസങ്ങളിൽ അറബിക്കടലില്‍ ഇന്ത്യ, പാക് നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും

''നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ക്രെഡിറ്റ് വേണ്ട, ചെയ്തത് കടമ'': കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

''രാഹുലിന്‍റേത് ആറ്റംബോംബല്ല, നനഞ്ഞ പടക്കം'': രാജീവ് ചന്ദ്രശേഖർ

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്