Kerala

തിരുവനന്തപുരത്ത് ടിപ്പറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബുധനാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്. സിഗ്നൽ തെറ്റിച്ചു അമിത വേഗത്തിൽ വന്ന ടിപ്പർ സുധീർ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പനവിള ജം​ഗ്ഷനിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പർ ബൈക്കിലിടിക്കുകയായിരുന്നു.

ബുധനാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്. സിഗ്നൽ തെറ്റിച്ചു അമിത വേഗത്തിൽ വന്ന ടിപ്പർ സുധീർ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ടിപ്പറിന്റെ അടിയിലേക്ക് വീണ സുധീന്റെ തലയിലൂടെ വണ്ടി കയറിയിറങ്ങി. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടിനെ നടുക്കുന്ന മറ്റൊരു അപകടം ഉണ്ടായത്. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീഴുകയായിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു