ടി.കെ. രജീഷ്, ടി.പി. ചന്ദ്രശേഖരൻ
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോൾ. 15 ദിവസത്തേക്കാണ് രജീഷിന് പരോൾ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് രജീഷിന് പരോള്‍ ലഭിക്കുന്നത്. വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ പരോളിന്‍റ രണ്ട് ദിവസം മുൻപ് തന്നെ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയെന്നാണ് റിപ്പോർട്ട്. പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപും രജീഷ് അപേക്ഷ സമർപ്പിച്ചിരുന്നു.