Kerala

മിസ്റ്റർ കേരള ട്രാന്‍സ്മാന്‍ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

MV Desk

തൃശ്ശൂർ: ട്രാന്‍സ്മാനും മുന്‍ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ ഇന്ന് രാവിലെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശേഷം തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം തൃശൂർ മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്

സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണങ്ങളും വാർത്തകളുമാണ് മരണത്തിന് കാരണം എന്നാണ് നിഗമനം. ട്രാന്‍സ്‌വുമൺ റിഷാന ഐഷുവുമായുള്ള വിവാഹ ബന്ധമ അവസാനിപ്പിക്കുകയാണെന്ന നിലയിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നു വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രവീണിന്‍റെ ആത്മഹത്യ.

മിസ്റ്റർ കേരള ട്രാന്‍സ്മാന്‍ എന്ന നിലയിൽ സുപരിചിതനാണ് പ്രവീൺ. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബിൽഡർ കൂടിയാണ് പ്രവീൺ. പ്രവീൺ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണ‍യത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി