വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!

 
Kerala

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!

നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കാലങ്ങളായുള്ള ബസ് ഉടമകളുടെ പരാതിയിലാണിപ്പോൾ തീരുമാനമായിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആകും. ബസുകൾക്ക് കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ സർക്കാർ തലത്തിൽ ധാരണയായി. ഇന്നലെ ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. പിൻവലിക്കാമെന്ന് തത്വത്തിൽ തീരുമാനമായതതോടെ ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കാലങ്ങളായുള്ള ബസ് ഉടമകളുടെ പരാതിയിലാണിപ്പോൾ തീരുമാനമായിരിക്കുന്നത്. 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്. കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായി.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നടന്ന വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളും ശബ്ദസംവിധാനവും, ഗ്രാഫിക്സുകളും, വിവിധ വർണങ്ങളും ഒഴിവാക്കി നിറം ഏകീകരിക്കാൻ അന്നത്തെ ഗതാഗതമന്ത്രി ആന്‍റണി രാജു തീരുമാനിച്ചത്.

മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുമെന്നതുകൊണ്ടാണ് വെള്ളനിറം തിരഞ്ഞെടുത്തത്.ഇതിന് പിന്നാലെ സ്വകാര്യബസ് ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. പലതവണ വിഷയം ചർച്ച ചെയ്തെങ്കിലും വെള്ള നിറം തുടരാനായിരുന്നു തീരുമാനം. എന്നാൽ, ഗതാഗതമന്ത്രിയായി ഗണേഷ് കുമാർ ചുമതലയിലെത്തിയതിന് പിന്നാലെ വീണ്ടും ടൂറിസ്റ്റ് ബസ് ഉടമകൾ സർക്കാരിനെ സമീപിക്കുകയും അനുകൂല തീരുമാനം ഉണ്ടാകുകയുമായിരുന്നു.

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

"മഹാനടനാണെന്ന് മനസിലാക്കേണ്ടതായിരുന്നു"; മമ്മൂട്ടിയോട് പരസ്യമായി മാപ്പു ചോദിച്ച് മുഖ്യമന്ത്രി