ആക്റ്റൺ പി. തോമസ്

 
Kerala

ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു

കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാർ കണ്ടിരുന്നില്ല.

MV Desk

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. ചെങ്ങന്നൂർ തോട്ടിയാട് പള്ളിത്താഴത്തേതിൽ ടോം തോമസിന്‍റെയും ജിൻസിയുടെയും മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്. തിങ്കഴാഴ്ച ഉച്ചയോടെയാണ് കുട്ടി കുളിമുറിയിലെ ബക്കറ്റിൽ വീണത്. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാർ കണ്ടിരുന്നില്ല.

കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ബക്കറ്റിൽ വീണു കിടക്കുന്നതായി കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്