ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
file image
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമീപവാസികൾ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.