രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ മുതിർന്ന കോൺഗ്രസ് നേതാവിന്‍റേതെന്ന് സൂചന

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനായി വ്യാപക തെരച്ചിൽ; രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ മുതിർന്ന കോൺഗ്രസ് നേതാവിന്‍റേതെന്ന് സൂചന

പരാതികാരിയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു

Jisha P.O.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവാണെന്നാണ് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.

രാഹുലിനായി പാലക്കാടും , തമിഴ്നാട്ടിലും ബെംഗലുരൂവിലും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.

കൂടാതെ രാഹുലുമായി ബന്ധമുള്ള എല്ലാവരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. ഗർഭച്ഛിദ്രത്തിന് ജോബി മരുന്നെത്തിച്ചത് ബെ​ഗളൂരുവിൽ നിന്നാണെന്നും പരാതിക്കാരി പറയുന്നു.

പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേരളത്തിൽ മൊത്തം 20 കേസുകളാണ് നിലവിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. രാഹുലിന്‍റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

കിണർ കുഴിക്കാനും ഇനി അനുമതി വേണം, വെള്ളത്തിന് പൊന്നും വില നൽകേണ്ടി വരും; കേരളത്തിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

അതിജീവിതയെ അപമാനിച്ചിട്ടില്ല; പൊലീസ് കോടതിയിൽ പറഞ്ഞതെല്ലാം കള്ളമെന്ന് ദീപ രാഹുൽ ഈശ്വർ

എല്ലാ ഫോണുകളിലും ഇനി 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധം; വ‍്യാപക വിമർശനം

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

എട്ടാം ശമ്പള കമ്മീഷൻ: ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കില്ലെന്ന് കേന്ദ്രം