Kerala

'മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ് നൽകാൻ ധൈര്യമുണ്ടോ?'; വി ഡി സതീശൻ

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഉണ്ടായ പ്രതിഷേധം ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ടീസ് അയച്ച് ഞങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട, മുഖ്യമന്ത്രിയും എകെജി സെന്‍ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമ സഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതീവ സുരക്ഷ മേഖലയിലെ ദൃശ്യങ്ങൾ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്‍റെ മൂന്നു പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നേരത്തേ നോട്ടീസ് അയച്ചിരുന്നു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും