Kerala

മുഖ്യമന്ത്രിക്കസേരയുടെ മഹത്വം കളയാതെ പിണറായി വിജയൻ രാജി വയ്ക്കണം; കേന്ദ്ര മന്ത്രി വി. മുരളീധരൻ

മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്ത വിധി വൈകുന്നത് നീതി നിഷേധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്.

പദവിയിൽ തുടരാൻ പിണറായി വിജയന് ധാർമികമായി അവകാശം ഇല്ലെന്നും രാജിവച്ച് മാറി നിൽക്കാനുള്ള മര്യാദ അദ്ദേഹം കാണിക്കണമെന്നും വി മുരളീധരൻ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ ആവശ്യപ്പെട്ടു. കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ജനം പണം നൽകിയ പണം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസ് തള്ളുകയല്ല ഉണ്ടായത് എന്നത് ഗൗരവകരമായ വിഷയമാണ്. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങി അധികാരത്തിൽ തുടരാനുള്ള ശ്രമം പിണറായി വിജയൻ ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്നും വി മുരളീധരൻ കൂട്ടിച്ചേര്‍ത്തു. ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ബ്രഹ്മപുരത്തും കണ്ടത്. ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരെല്ലാം ഇതേ ആരോപണം നേരിട്ട് പുറത്ത് പോയവരാണ്. പൊതുപ്രവർത്തനം നടത്തുന്നവർ സംശുദ്ധരായിരിക്കണം. അതല്ലാതെ ഉള്ളവർക്കും അധികാരത്തിൽ തുടരാം എന്നതാണ് നിലപാടെങ്കിൽ സിപിഎം അത് വ്യക്തമാക്കണം. തിരിച്ചടി ഉറപ്പായതുകൊണ്ടാണ് ലോകായുക്തയുടെ അധികാരം എടുത്ത് കളയാൻ പിണറായി സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം