A Umesh

 
Kerala

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

ചെറുപ്പുളശേരി സിഐ ആയിരുന്ന സമയത്ത് അറസ്റ്റിലായി സ്ത്രീയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്

Namitha Mohanan

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്പെൻഷൻ. പാലക്കാട് എസ്പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം പുറത്തു വന്നതിനു പിന്നാലെ ശനിയാഴ്ച ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ചെറുപ്പുളശേരി സിഐ ആയിരുന്ന സമയത്ത് അറസ്റ്റിലായി സ്ത്രീയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. അന്വേഷണത്തിൽ ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

സിഐ ആയ ബിനു ജോസഫിന്‍റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരേ ആദ്യം ആരോപണം ഉയർന്നത്. തുടർന്ന് യുവതി നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. 2014 ൽ അനാശ്വാസ കേന്ദ്രത്തിൽ നിന്നും അറസ്റ്റു ചെയ്ത യുവതിയെ വീട്ടിലെത്തി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ബിനു ജോസഫിനെ പീഡിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ആരോപണത്തിലും പരാതിയിലും വാസ്തവമുണ്ടെന്നാണ് എസ്പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ