വി.ഡി. സതീശൻ 

file image

Kerala

ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ

നരകത്തീയിൽ വെന്ത് മരിക്കുമെന്ന് മാണി സാർ ജീവിച്ചിരുന്നപ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ

Jisha P.O.

തിരുവനന്തപുരം: കെ.എം.മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സർക്കാർ എടുത്ത തീരുമാനമാണിത്. വരുംതലമുറയ്ക്ക് അദ്ദേഹം ആരായിരുന്നുവെന്ന് തിരിച്ചറിയാൻ സ്മാരകം വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആ സ്ഥലം കിട്ടാൻ യുഡിഎഫും നിമിത്തമായതിൽ സന്തോഷമുണ്ട്.

അല്ലെങ്കിൽ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. അദ്ദേഹത്തെ അപമാനിച്ചയാളുകളാണ് അധികാരത്തിലിരിക്കുന്നത്. നരകത്തീയിൽ വെന്ത് മരിക്കുമെന്ന്, മാണി സാർ ജീവിച്ചിരുന്നപ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

ഇംഗ്ലണ്ടിനെ പൂട്ടി ഘാന

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം