VD Satheesan 
Kerala

രഞ്ജിത്ത് സ്ഥാനമൊഴിയണം: പ്രതിപക്ഷ നേതാവ്

രഞ്ജിത്തിന് എതിരായ ആരോപണം അന്വേഷിക്കണം.

Ardra Gopakumar

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി സ്ഥാനം രാജിവയ്ക്കണെമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ.

കേരളത്തിലെ സിനിമ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് സംവിധായകന്‍ രഞ്ജിത്തെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. സജി ചെറിയാന്‍ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ബംഗാളിലെ നടി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദം രഞ്ജിത്ത് ഒഴിയുമെന്നാണ് കരുതുന്നത്. രഞ്ജിത്തിന് എതിരായ ആരോപണം അന്വേഷിക്കണം.

കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നിരപരാധികളെ മോശക്കാരാക്കണമെന്നും ആഗ്രഹമില്ല. പക്ഷെ അന്വേഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് സിനിമാ ലോകത്തെയാകെ കരിനിഴലില്‍ നിര്‍ത്തുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി രാജിവച്ച് പുറത്തു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹസീനയെ വിട്ടുകൊടുത്തേക്കില്ല; പ്രതികരിക്കാതെ ഇന്ത്യ

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; കോൺഗ്രസിന്‍റെ യോഗത്തിൽ പങ്കെടുത്തില്ല, ഭിന്നത രൂക്ഷം

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനം, യുഡിഎഫ് കാലത്ത് അധോഗതി: മുഖ്യമന്ത്രി

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി

നീണ്ട നിരയിൽ വീർപ്പു മുട്ടി തീർഥാടകർ; ദർശനം ലഭിക്കാതെ പലരും മടങ്ങി