പി.കെ. ശ്രീമതി | വി.ഡി. സതീശൻ

 
Kerala

പി.കെ. ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; കർശന നടപടിക്ക് നിർദേശം

പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര‍്യയായി അഭിനയിച്ച് എംഎൽഎ പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു ചില നവമാധ‍്യമ അക്കൗണ്ടുളിൽ വന്ന വ്യാജ വാർത്ത

Namitha Mohanan

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെ പരാതിയിൽ നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. വ്യാജ വാർത്തകൾക്കെതിരേയാണ് ശ്രീമതി പരാതി നൽകിയത്.

പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര‍്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയ്ക്ക് ലഭിക്കേണ്ട കുടുംബ പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു ചില നവമാധ‍്യമ അക്കൗണ്ടുളിൽ വന്ന വാർത്ത. വാർത്തങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കണമെന്നും പ്രതികൾക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. വാർത്തകളുടെ ലിങ്കുകൾ ചേർത്താണ് അവർ പരാതി നൽകിയിരിക്കുന്നത്. ജനം ടിവി, കർമ ന‍്യൂസ്, സുദിനം പത്രം, ഡെയ്‌ലി ഹണ്ട് എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.

വ്യാജ വാർത്തകളിൽ മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും പി.കെ ശ്രീമതി പ്രതികരിച്ചിരുന്നു. വാർത്ത നൽകിയ പലരും വിളിച്ചുവെന്നും കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞതായും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്‌, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി അറിയിച്ചു

സിജെപി-കേന്ദ്ര സർക്കാർ ചർച്ച അവസാനിച്ചു; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ തീരുമാനം ശനിയാഴ്ച

ഐഫോൺ ഓർഡർ‌ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മാതാപിതാക്കൾക്ക് ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാം; ഹൈക്കോടതി

മണ്ണിടിച്ചിൽ; ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടച്ചു

'അഭിജീത് ദിപ്കെ മരിച്ചു'; സോഷ‍്യൽ മീഡിയയിലെ വ‍്യാജ പ്രചാരണത്തിനെതിരേ മുന്നറിയിപ്പുമായി ഡൽഹി പൊലീസ്