മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

 
Kerala

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് പൂർത്തിയായത്

Namitha Mohanan

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടു മണിക്കൂറിലധികം ഇഡി ഓഫീസിൽ നീണ്ട ചോദ്യം ചെയ്ത ശേഷം വീണ മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വീണ പ്രതികരിച്ചില്ല.

ബുധനാഴ്ച രാവിലെ 10:30-ഓടെ ഭർത്താവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിലെത്തിയത്. 11 മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്.

നേരത്തെ ജൂൺ 12 ന് ഹാജരാകാൻ ഇഡി നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വീണ എത്തിയിരുന്നില്ല. തുടർന്ന് ബുധനാഴ്ച ഹാജരാവാൻ ഇഡി വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ