വെള്ളാപ്പള്ളി നടേശൻ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശന്‍

 
Kerala

"തെരഞ്ഞെടുപ്പിൽ പിന്നിൽ നിന്ന് എല്ലാം ചെയ്തത് കെസി, സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ": വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെയും വെള്ളാപ്പള്ളി പിന്തുണച്ചു

Aswin AM

ഇടുക്കി: കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെസിയാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയും വെള്ളാപ്പള്ളി വിമർശനം നടത്തി.

പ്രതിപക്ഷ നേതാവ് പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെയും വെള്ളാപ്പള്ളി പിന്തുണച്ചു. രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്‍റെ അത‍്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര‍്യമുള്ള നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വീണ്ടും അധിക തീരുവ ചുമത്താൻ യുഎസ്

അഞ്ച് ദിവസം കനത്ത മഴ

സംസ്ഥാനത്ത് ഇനി വാഹന സെൻസസ്

ഷാർജയിൽ രണ്ട് വയസുകാരൻ മരിച്ച സംഭവം: ഇന്ത്യൻ ദമ്പതികൾക്ക് ജാമ്യം

28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ ആരംഭിക്കും