തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

 
Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. നോട്ടീസ് ലഭിക്കുന്നതനുസരിച്ച്‌ ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിനു നേരിട്ട് ഹാജരാകണം

Thiruvananthapuram Bureau

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. കരട് വോട്ടർപട്ടിക തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.

അന്തിമ വോട്ടർപട്ടിക ഒക്റ്റോബർ 25ന് പ്രസിദ്ധീകരിക്കും. രണ്ടിന്‌ പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്.

കരട് വോട്ടർ പട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ടാകും. പ്രവാസി വോട്ടർപട്ടികയിൽ 2087 പേരുണ്ട്‌. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലെജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ഒക്റ്റോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂർത്തിയായവർക്കാണ്‌ അവസരം. വിവരങ്ങൾ തിരുത്താനും വാർഡ്‌ മാറ്റത്തിനും പേര് ഒഴിവാക്കാനും അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. നോട്ടീസ് ലഭിക്കുന്നതനുസരിച്ച്‌ ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിനു നേരിട്ട് ഹാജരാകണം. അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ നടപടിയിൽ പരാതിയുണ്ടെങ്കിൽ തദ്ദേശവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്റ്റർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകണം.

മുഖം കൊടുക്കാതെ വിജയ്; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടിവികെ നേതാക്കൾ

സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

പവർ പ്ലേയിൽ ഇന്ത്യ 36/3 | ഏഷ്യ കപ്പ് Live Updates

യുവതി ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടി; പരാതി നൽകി ഭർത്താവ്