Sneham charitable chairman Sunildas 
Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്ത് വടക്കഞ്ചേരി പൊലീസ്

2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്

വടക്കഞ്ചേരി: ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. സുനിൽദാസിനെ കൂടാതെ കൊല്ലങ്കോട് സ്വദേശി വിനു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഓസ്ട്രേലിയയിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് അഞ്ചുമൂർത്തി മംഗലം സ്വദേശി പ്രജോദ് കുമാറിൽ നിന്നുമാണ് പണം തട്ടിയത്. പ്രജോദ് കുമാറിൻ്റെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്