ഐഎഎസ് ചേരിപ്പോര്: ജയതിലകിനെതിരേ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പ്രശാന്ത് 
Kerala

ഐഎഎസ് ചേരിപ്പോര്: ജയതിലകിനെതിരേ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പ്രശാന്ത്

എൻ.പ്രശാന്തിനെതിരേ വ്യാജ ഹാജർ അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള റിപ്പോർട്ട് ജയതിലക് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഭിപ്രായഭിന്നതകൾ മറ നീക്കി പുറത്തു വരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ എൻ.പ്രശാന്ത് പരസ്യമായി പ്രതികരിച്ചതോടെ വിഷയം കൂടുതൽ സങ്കീർണമായി. എൻ.പ്രശാന്തിനെതിരേ വ്യാജ ഹാജർ അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള റിപ്പോർട്ട് ജയതിലക് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. അതിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെയാണ് പ്രശാന്ത് രംഗത്തെത്തിയത്. ജയതിലകിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് അദ്ദേഹത്തിന്‍റെ ഫോട്ടോ അടക്കമുള്ള പോസ്റ്റിൽ പ്രശാന്ത് കുറിച്ചിരിക്കുന്നത്.

ഡോ. ജയതിലക്‌ IAS എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്‌. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ എനിക്ക്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന്‌ അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌.

ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക്‌ താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ്‌ സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്‌, അതുകൊണ്ട്‌ വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ... എന്നാണ് പ്രശാന്ത് കുറിച്ചിരിക്കുന്നത്.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ