Kerala

പാലായിൽ കുടിവെള്ള ടാങ്കറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ വെള്ളം കയറ്റിയെത്തിയ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോട്ടയം: പാലാ വാളികുളത്ത് കുടിവെള്ള ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ഉള്ളനാട് കൂടമറ്റത്തിൽ ബേബി ജോസഫ് (45) ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ വെള്ളം കയറ്റിയെത്തിയ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപ് ഇതേ സഥലത്തുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു

രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടുമുളള അനാദരവ്: ഇ.പി. ജയരാജൻ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല: സുരേഷ് ഗോപി

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി