police
file image
തിരുവനന്തപുരം: പശ്ചിമ ബംഗാൾ സ്വദേശിനിയുടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. നാലുവയസുകാരനായ ഗിൽദറാണ് മരിച്ചത്.
മരിച്ച നിലയിലാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര‍്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുട്ടി ഉണർന്നില്ലെന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്.
കുട്ടിയുടെ കഴുത്തിൽ പാട് കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ‍്യം ചെയ്തുവരികയാണ്. സംഭവം കൊലാപാതകമാണെന്നാണ് സംശയം.