Kerala

താമരശേരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബ്ബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്‍റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.

സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബ്ബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ റിജേഷിനെ ആദ്യം താമരശേരി ആശുപത്രിയിലും പീന്നിട് കോഴിക്കോട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ