Kerala

വയനാട്ടിൽ ബൈക്ക് യാത്രികർക്കുനേരെ പാഞ്ഞടുത്ത് കാട്ടാന

ആന പാഞ്ഞടുക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു

പുൽപ്പള്ളി: വയനാട്ടിൽ ആക്രമിക്കാൻ വന്ന കാട്ടാനയിൽനിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ. ചേകാടിക്കും പൊളന്നയ്ക്കും ഇടയിലുള്ള തേക്കിൻകൂപ്പിന് സമീപമാണ് സംഭവം. ആന പാഞ്ഞടുക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു.

ചേകാടിയിൽ നിന്ന് കച്ചിവാങ്ങുന്നതിനായി പോവുകയായിരുന്ന പാളക്കൊല്ലി കൊളക്കാട്ടിൽ സജി, ലക്ഷ്മണൻ എന്നിവരാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. ആനയെ കണ്ട് ഭയന്നുപോയതോടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ മറിയുകയായിരുന്നു. ആന പാഞ്ഞടുക്കുന്നത് കണ്ട് ഓടുന്നതിനിടെ രണ്ടുപേർക്കും പരുക്കേറ്റു. പിന്നാലെ എത്തിയ പാൽവണ്ടി ഹോൺ മുഴക്കിയതോടെ ആന കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.

പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

സമൂസ, ജിലേബി, ലഡ്ഡു എന്നിവയ്ക്ക് മുന്നറിയിപ്പില്ല ഉപദേശം മാത്രം: ആരോഗ്യ മന്ത്രാലയം

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു