സി. കൃഷ്ണകുമാർ

 
Kerala

''ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു, വലിച്ചിഴച്ച് മർദിച്ചു'', സി. കൃഷ്ണകുമാറിനെതിരേ പരാതിക്കാരി

മാധ‍്യമപ്രവർത്തകയ്ക്ക് നൽകിയ വാർത്താക്കുറിപ്പിലാണ് പരാതിക്കാരി ഇക്കാര‍്യം വെളിപ്പെടുത്തിയത്

Aswin AM

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വലിച്ചിഴച്ച് മർ‌ദിച്ചെന്നും പീഡന പരാതി നൽകിയ യുവതി. നൂറുകണക്കിന് ആളുകളുടെ മുന്നിൽ വച്ചായിരുന്നു മർദനമെന്നും യുവതി പറഞ്ഞു. മാധ‍്യമപ്രവർത്തകയ്ക്ക് നൽകിയ വാർത്താക്കുറിപ്പിലാണ് യുവതി ഇക്കാര‍്യം വെളിപ്പെടുത്തിയത്.

സുരേഷ് ഗോപിയാണ് ചികിത്സയ്ക്കായി പണം നൽകിയതെന്നും, വി. മുരളീധരൻ, എം.ടി. രമേശ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിരുന്നതായും, പുതിയ അധ‍്യക്ഷൻ കാര‍്യങ്ങൾ അറിയാൻ വേണ്ടിയാണ് വീണ്ടും പരാതി നൽകിയതെന്നും യുവതി മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

അതേസമയം, ബിജെപി സംസ്ഥാന അധ‍്യക്ഷന് അയച്ച കത്ത് ചോർത്തിയത് താനല്ലെന്നും യുവതി പറഞ്ഞു. ഒരു അഭിഭാഷകൻ പോലും സഹായത്തിനായി ഉണ്ടായിരുന്നില്ലെന്നും, പരാതി നൽകുന്ന സമയത്ത് പല കാര‍്യങ്ങളിലും വ‍്യക്തതയുണ്ടായിരുന്നില്ലെന്നും യുവതി.

പൊലീസ് കൃത‍്യമായി കേസ് അന്വേഷിക്കാത്തതു മൂലമാണ് നടപടിയില്ലാതെ പോയതെന്നും, രാഷ്ട്രീയ സ്വാധീനം മൂലം പലരും ഒഴിഞ്ഞുമാറിയെന്നുമാണ് യുവതി ആരോപിക്കുന്നത്. കൃഷ്ണകുമാറിന്‍റെ ഇരകളാക്കപ്പെട്ട സ്ത്രീകൾ പാലക്കാട് വേറെയുമുണ്ടെന്നും, സ്ത്രീ സുരക്ഷയെക്കുറിച്ചു പറയാൻ എന്തു യോഗ‍്യതയാണ് കൃഷ്ണകുമാറിനുള്ളതെന്നും പരാതിക്കാരി ചോദിച്ചു.

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം