തിരുവനന്തപുരത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്‍റെ കൈപ്പത്തി തകർന്നു 
Kerala

തിരുവനന്തപുരത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്‍റെ കൈപ്പത്തി തകർന്നു

മുല്ലൂർ‌ തലയ്ക്കോട്ട് സ്വദേശി നയൻ പ്രഭാതിന്‍റെ വലതു കൈപ്പത്തിയാണ് തകർന്നത്

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്‍റെ കൈപ്പത്തി തകർന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. മുല്ലൂർ‌ തലയ്ക്കോട്ട് സ്വദേശി നയൻ പ്രഭാതിന്‍റെ (20) വലതു കൈപ്പത്തിയാണ് തകർന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി