പതിനഞ്ച് വയസുകാരിയെ ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 
Local

പതിനഞ്ച് വയസുകാരി ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പത്താം ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

ചാലക്കുടി: പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ പുഷ്പഗിരി വെള്ളാട്ടുത്തറ പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ പുഷ്പഗിരിയിലുള്ള കുട്ടിയുടെ അമ്മ വീടായ മംഗലന്‍ സുബ്രന്‍റെ വീട്ടിലാണ് സംഭവം. സഹോദരി അവന്തികയും ശ്രീനന്ദയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവന്തിക വീട്ടിനു പുറത്തായിരുന്നു. സംഭവം കണ്ട അവന്തിക ഉടനെ ബന്ധു വീട്ടില്‍ പോയി പറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ഉടനെ കുട്ടിയെ ചാലക്കുടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊരട്ടി എസ്എച്ച്ഒ അമൃതരംഗന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോലീസ് സര്‍ജന്‍റെ മേല്‍ നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല, എംപി എന്ന നിലയിൽ പരാജയം; പ്രിയങ്ക ഗാന്ധിക്കെതിരേ എൽഡിഎഫ്

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്

മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി ക്രൈംബ്രാഞ്ച്

''സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം''; ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി