Local

തമിഴ്നാട്ടിൽ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരായ 3 കുട്ടികൾക്ക് ദാരുണാന്ത്യം

ട്രെയിൻ വരുന്നതറിയാതെ കുട്ടികൾ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു

MV Desk

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു. ഭിന്നശേഷിക്കാരായ മൂന്നു കൂട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഊർപാക്കത്ത് റെയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കർണാടക സ്വദേശികളായ സുരേഷ് (15), സഹോദരൻ രവി (15), സുഹൃത്ത് മഞ്ജുനാഥ് (11) എന്നിവരാണു മരിച്ചത്.

വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. ട്രെയിൻ വരുന്നതറിയാതെ കുട്ടികൾ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ താംബരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി