പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മുണ്ടുപറമ്പിൽ താമസക്കാരിയായ ദേവനന്ദ (21) യുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെത്തിയത്. വെളളിയാഴ്ച രാത്രി കൂട്ടിലങ്ങാടി പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടുകയായിരുന്നു.
പാലത്തിലൂടെ പോയ ബൈക്ക് യാത്രക്കാരാണ് പാലത്തിന്‍റെ കൈവരിയിൽ ഇരിക്കുന്ന യുവതിയെ കണ്ടെത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും യുവതി പുഴയിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ അംഗങ്ങളും വൈറ്റ് ഗാർഡും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച പരുവണ്ണ തൂക്കുപാലത്തിന് താഴെ പമ്പ് ഹൗസിന്‍റെ ഭാഗത്ത് നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.